Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Friday, June 21, 2024

ശാസ്ത്രവും സാങ്കേതികവിദ്യയും - എൻ്റെ വീക്ഷണം

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെ വഴി തേടി പോവുകയാണെങ്കിൽ നിങ്ങൾ പല സത്യങ്ങളും കണ്ടെന്നിരിക്കും, ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന പല പല സാങ്കേതികവിദ്യകളും മനസ്സിലാക്കിയെന്നു വരാം. പക്ഷേ ഇതെല്ലാം ശാസ്ത്രം നമ്മുടെ ജീവിതത്തിൽ പ്രയോഗിക്കുമെന്ന് അർത്ഥമില്ല. ഇതെല്ലാം അറിവ് മാത്രമാണ്. നമ്മൾ ഇതിനെ പറ്റി അറിഞ്ഞിരിക്കണം. അപ്പോൾ നിങ്ങൾ ചോദിക്കും ശാസ്ത്രത്തിൻറെ ദുരുപയോഗം നടക്കുന്നില്ലേ എന്ന്. ഭൂരിപക്ഷ സമയവും ഇല്ല. കാരണം ലോകത്തിൽ ശാസ്ത്രം മാത്രമല്ല ഉള്ളത് ദൈവവും ഉണ്ട്. നന്മ നിറഞ്ഞ മനുഷ്യരുണ്ട്. ഇതിനു മേലെ പ്രവർത്തിക്കുകയാണെങ്കിൽ തിരിച്ചടികൾ നേരിടും.

രാജ്യങ്ങൾ തമ്മിലുള്ള വിലപേശലിന് ശാസ്ത്രത്തെ ബലിയാടാക്കാറുണ്ട്. വ്യക്തികൾ തമ്മിലുള്ള കലഹങ്ങളിൽ ശാസ്ത്രത്തെ ബലിയാടാകാറുണ്ട്. അതുകൊണ്ട് ശാസ്ത്ര സത്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. ഭൂരിപക്ഷ സമയവും ശാസ്ത്രം ഉപയോഗിക്കുന്നത് നല്ല കാര്യങ്ങൾക്കാണ്. എന്നാൽ ശാസ്ത്രത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട്. ഇതും തീർച്ചയായും മനസ്സിലാക്കണം. അന്ധമായി ശാസ്ത്രത്തിന് എല്ലാം കഴിയും എന്ന് വിശ്വസിക്കുന്നതും ഭോഷത്തരമാണ്.

ശാസ്ത്ര ഗവേഷണങ്ങളെ പണം സ്വാധീനിക്കാറുണ്ടോ എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഉത്തരം പറയാൻ സാധിക്കില്ല. ഗവേഷണങ്ങൾക്ക് പണം ആവശ്യമാണ്. രാജ്യത്തിൻറെ സർക്കാരുകൾ ഗവേഷണങ്ങൾക്കായി പണം വിനിയോഗിക്കാറുണ്ട്. സ്വകാര്യസ്ഥാപനങ്ങളും ഗവേഷണം നടത്താറുണ്ട്.

ശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയാണ് ദീർഘകാല നന്മയ്ക്ക് നല്ലത്. എന്നുവച്ച് ശാസ്ത്ര ഗവേഷണങ്ങൾക്ക് ബലിയാട് ആകണമെന്ന് ഞാൻ പറയില്ല. വ്യക്തികൾക്ക് താല്പര്യമില്ലെങ്കിൽ ശാസ്ത്ര പരീക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ജനങ്ങൾക്കുണ്ടാകണം.

Share: