Showing posts with label Incident. Show all posts
Showing posts with label Incident. Show all posts

Sunday, May 15, 2022

ദേവസഹായം പിള്ളയും മണിയടിച്ചാ പാറയും

Publish Date : 2022-05-15

എൻറെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണ്.

സ്കൂൾ അവധിക്കാലത്ത് ഞാനൊരു ബന്ധുവിൻ്റെ വീട്ടിൽ പോയി. അവിടുത്തെ സൺഡേ സ്കൂൾ സംഘടിപ്പിച്ച ഒരു വിനോദയാത്രയ്ക്ക് ഞാനും കൂടെ പോയി. അന്ന് ദേവസഹായം പിള്ള മരിച്ച മണിയടിച്ചാ പാറയിൽ പോയി. കല്ലുകൊണ്ട് കൊട്ടിയാൽ മണിനാദം കേൾക്കുന്ന ഒരു പാറക്കഷണം അവിടെയുണ്ട് . പാറയ്ക്ക് അടുത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങൾ ഉണ്ട്.

ഇങ്ങനെ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോൾ തമിഴ് സംസാരിക്കുന്ന ഒരു മധ്യവയസ്ക നമ്മുടെ അടുത്ത് വന്നു. അവര് പറഞ്ഞു പ്രാർത്ഥിച്ചാൽ പാറയിൽ നിന്ന് കണ്ണീര് വരുമെന്ന് ( കുട്ടിക്കാലത്ത് നടന്ന സംഭവം ആയതുകൊണ്ട് കൃത്യമായിട്ട് അവര് പറഞ്ഞത് ഓർക്കുന്നില്ല ). എന്നിട്ട് അവര് ആ പാറപ്പുറത്ത് വിരലുകൊണ്ട് ഉരസി. എന്നിട്ട് പ്രാർത്ഥിച്ചു .ഒരു കുറച്ചുസമയം പ്രാർത്ഥിച്ചു കാണും. അപ്പോൾ പാറയിൽനിന്ന് വെള്ളം ഇറ്റ്റ്റായി വീഴുന്നത് നമ്മൾ എല്ലാവരും കണ്ടു. എല്ലാരും അത്ഭുതപ്പെട്ടു. ഞാൻ ഒരു കഠിന ഹൃദയൻ ആയതുകൊണ്ടും അവർ പാറയിൽ തൊട്ടതു കൊണ്ടും ആ തമിഴ് സ്ത്രീ നമ്മളെ പറ്റിച്ചതാണ് എന്ന് ഞാൻ വിചാരിച്ചു. സയൻസ് പഠിച്ച്‌ നമ്മുടെ ഹൃദയം കഠിനം ആക്കുന്നത് കൊണ്ട് ചെറിയ അത്ഭുതങ്ങളൊന്നും നമ്മൾ വിശ്വസിക്കില്ല.

എന്നാൽ ദേവസഹായം പിള്ള എന്ന് ആൾക്കാർ പറയുമ്പോൾ എൻറെ ഓർമ്മയിൽ വരുന്നത് ഈ കാര്യമാണ്. ഇന്ന് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്

#BlessedLazarus

Share: