എൻറെ കുട്ടിക്കാലത്ത് ഹിന്ദു പുരാണകഥകൾ ആവേശത്തോടെ ഞാൻ കാണുമായിരുന്നു. ഞാൻ എല്ലാ ആഴ്ചയും പള്ളി പോകാറുണ്ടായിരുന്നു. ഞാൻ സൺഡേ സ്കൂളിൽ പോകുമായിരുന്നു. പക്ഷേ പ്ലസ് ടു സമയത്ത് ഞാൻ ഒരു നിരീശ്വരവാദിയായി തീർന്നു.
ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എങ്ങനെ ? ശാസ്ത്രം പറയുന്ന പോലെ മഹാവിസ്ഫോടനം ശേഷമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എങ്കിൽ അതിനു മുമ്പ് എന്തായിരുന്നു ? ഈ ചോദ്യങ്ങൾ എൻറെ നിരീശ്വരവാദം അവസാനിപ്പിച്ചു .
ഈശ്വരവിശ്വാസി ആയെങ്കിലും ഞാൻ ചെയ്യുന്ന പാപങ്ങളെ കുറിച്ചും എൻറെ ജീവിത ലക്ഷ്യത്തെ കുറിച്ചും ഞാൻ അജ്ഞത നടിച്ചു. പിന്നീടുണ്ടായ ജീവിത പ്രതിസന്ധികളാണ് എന്നെ ഒരു ക്രിസ്തുമതവിശ്വാസി ആക്കി തീർത്തത് . പ്രതിസന്ധി സമയത്ത് ഞാൻ ഒത്തിരി പഠനങ്ങൾ നടത്തി. അതിൽ നിന്ന് എനിക്ക് മനസ്സിലായത് യേശു പഠിപ്പിച്ച ജീവിതരീതി നമ്മൾ പാലിച്ചില്ലെങ്കിൽ നമ്മൾ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ്. യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും പാലിച്ചാലും നമുക്ക് ഈ ലോക ജീവിതത്തിൽ പ്രശ്നം ഉണ്ടാകാം. അതു പക്ഷേ നിത്യജീവനിലേക്ക് കടക്കുന്നതിനു മുമ്പുള്ള പരീക്ഷണങ്ങൾ മാത്രമാണ്. നമുക്ക് ഈ ലോക ജീവിതം മാത്രമല്ല ഒരു നിത്യജീവനും ഉണ്ട് എന്ന് ഞാൻ പഠിച്ചു.
നിരീശ്വരവാദികളും നിരീശ്വരവാദി പ്രസ്ഥാനങ്ങളും ദൈവത്തെ ശാസ്ത്രത്തിൻറെ ചട്ടക്കൂട്ടിൽ കാണാൻ ശ്രമിക്കുന്നു. എന്നാൽ ദൈവസൃഷ്ടി മുഴുവൻ വിശദീകരിക്കാനോ അനുകരിക്കാനോ ആവർത്തിക്കാനോ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല . ആദിമ കാലഘട്ടത്തിൽ നിന്ന് ശാസ്ത്രം വളരെയേറെ പുരോഗമിച്ചിരിക്കുന്നു . ശാസ്ത്രം ദൈവത്തിൻറെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നില്ല . ദൈവ വിശ്വാസികളായ ഒട്ടേറെ ശാസ്ത്രജ്ഞന്മാർ ഇതിന് തെളിവാണ്.
ആൽബർട്ട് ഐൻസ്റ്റീൻ (1879-1955) ആർതർ കോംപ്ടൺ (1892 - 1962) ബ്ലെയ്‌സ് പാസ്കൽ (1623-1662) ഏണസ്റ്റ് ഹേക്കൽ (1834-1919) എർവിൻ ഷ്രോഡിംഗർ (1887-1961) ഫ്രാൻസിസ് ബേക്കൺ (1561-1627) ഫ്രാൻസിസ് കോളിൻസ് (ജനനം 1950) ഗലീലിയോ ഗലീലി (1564-1642) ഗോട്ട്ഫ്രൈഡ് ലീബ്നിസ് (1646-1716) ഗ്രിഗർ മെൻഡൽ (1822-1884) ഗുഗ്ലിയൽമോ മാർക്കോണി (1874-1937) ഐസക് ന്യൂട്ടൺ (1642-1727) ജെയിംസ് ക്ലർക്ക് മാക്സ്വെൽ (1831-1879) ജോഹന്നാസ് കെപ്ലർ (1571-1630) ലൂയി പാസ്ചർ (1822-1895) മാക്സ് പ്ലാങ്ക് (1858-1947) മൈക്കൽ ഫാരഡെ (1791-1867) നിക്കോളാസ് കോപ്പർനിക്കസ് (1473-1543) റെനെ ഡെസ്കാർട്ടസ് (1596-1650) റോബർട്ട് ബോയിൽ (1791-1867) റോബർട്ട് എ. മില്ലിക്കൻ (1868 - 1953) വെർണർ ഹൈസൻബർഗ് (1901 - 1976) വില്യം ഹാർവി (1578-1657) വില്യം തോംസൺ കെൽവിൻ (1824-1907)
ഈ ശാസ്ത്രജ്ഞന്മാർ എല്ലാവരും ദൈവവിശ്വാസികൾ ആയിരുന്നു.
ക്രിസ്തുമതത്തിലേക്ക് എന്നെ അടുപ്പിക്കുന്ന മറ്റൊരു ഘടകം അവിടെ അനുദിനം നടക്കുന്ന അത്ഭുതങ്ങളാണ്. യേശുക്രിസ്തു നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തിൽ നിരവധി വിശുദ്ധന്മാർ ഉണ്ടായിട്ടുണ്ട് . കത്തോലിക്കാസഭ ഒരാളെ വിശുദ്ധനായി തിരഞ്ഞെടുക്കുന്നത് അവർ ചെയ്ത വിശുദ്ധ പ്രവർത്തിയും അദ്ഭുത പ്രവർത്തിയും സാക്ഷ്യപ്പെടുത്തിയ ശേഷമാണ് . കേരളത്തിലും അത്ഭുതങ്ങൾ നടക്കാറുണ്ട് . വട്ടായിലച്ചൻ , സാബു ബ്രദർ ഇവരുടെ ധ്യാനങ്ങളിൽ നടക്കുന്ന അത്ഭുതങ്ങൾ ഇവരുടെ യൂട്യൂബ് ചാനലിൽ തന്നെ കാണാവുന്നതാണ്.
പ്രാർത്ഥനകൾക്ക് ഫലം നൽകാത്ത, വിഗ്രഹങ്ങളെ ആരാധിച്ചു നിരീശ്വര വാദത്തിലേക്ക് കടന്ന ഒത്തിരി ആൾക്കാരെ എനിക്കറിയാം. അവരോട് എനിക്ക് പറയാനുള്ളത് ഒരു ബൈബിൾ വചനം ആണ് .
“ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.” - മത്തായി 7 : 7
അവലംബങ്ങൾ
ബാഹ്യലിങ്കുകൾ