Showing posts with label lifestory. Show all posts
Showing posts with label lifestory. Show all posts

Wednesday, February 2, 2022

ഒരു നിരീശ്വരവാദിക്കുള്ള ഉള്ള ഉത്തരം എൻ്റെ ജീവിതത്തിൽ നിന്ന്

എൻറെ കുട്ടിക്കാലത്ത് ഹിന്ദു പുരാണകഥകൾ ആവേശത്തോടെ ഞാൻ കാണുമായിരുന്നു. ഞാൻ എല്ലാ ആഴ്ചയും പള്ളി പോകാറുണ്ടായിരുന്നു. ഞാൻ സൺഡേ സ്കൂളിൽ പോകുമായിരുന്നു. പക്ഷേ പ്ലസ് ടു സമയത്ത് ഞാൻ ഒരു നിരീശ്വരവാദിയായി തീർന്നു.

ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എങ്ങനെ ? ശാസ്ത്രം പറയുന്ന പോലെ മഹാവിസ്ഫോടനം ശേഷമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എങ്കിൽ അതിനു മുമ്പ് എന്തായിരുന്നു ? ഈ ചോദ്യങ്ങൾ എൻറെ നിരീശ്വരവാദം അവസാനിപ്പിച്ചു .

ഈശ്വരവിശ്വാസി ആയെങ്കിലും ഞാൻ ചെയ്യുന്ന പാപങ്ങളെ കുറിച്ചും എൻറെ ജീവിത ലക്ഷ്യത്തെ കുറിച്ചും ഞാൻ അജ്ഞത നടിച്ചു. പിന്നീടുണ്ടായ ജീവിത പ്രതിസന്ധികളാണ് എന്നെ ഒരു ക്രിസ്തുമതവിശ്വാസി ആക്കി തീർത്തത് . പ്രതിസന്ധി സമയത്ത് ഞാൻ ഒത്തിരി പഠനങ്ങൾ നടത്തി. അതിൽ നിന്ന് എനിക്ക് മനസ്സിലായത് യേശു പഠിപ്പിച്ച ജീവിതരീതി നമ്മൾ പാലിച്ചില്ലെങ്കിൽ നമ്മൾ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ്. യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും പാലിച്ചാലും നമുക്ക് ഈ ലോക ജീവിതത്തിൽ പ്രശ്നം ഉണ്ടാകാം. അതു പക്ഷേ നിത്യജീവനിലേക്ക് കടക്കുന്നതിനു മുമ്പുള്ള പരീക്ഷണങ്ങൾ മാത്രമാണ്. നമുക്ക് ഈ ലോക ജീവിതം മാത്രമല്ല ഒരു നിത്യജീവനും ഉണ്ട് എന്ന് ഞാൻ പഠിച്ചു.

നിരീശ്വരവാദികളും നിരീശ്വരവാദി പ്രസ്ഥാനങ്ങളും ദൈവത്തെ ശാസ്ത്രത്തിൻറെ ചട്ടക്കൂട്ടിൽ കാണാൻ ശ്രമിക്കുന്നു. എന്നാൽ ദൈവസൃഷ്ടി മുഴുവൻ വിശദീകരിക്കാനോ അനുകരിക്കാനോ ആവർത്തിക്കാനോ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല . ആദിമ കാലഘട്ടത്തിൽ നിന്ന് ശാസ്ത്രം വളരെയേറെ പുരോഗമിച്ചിരിക്കുന്നു . ശാസ്ത്രം ദൈവത്തിൻറെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നില്ല . ദൈവ വിശ്വാസികളായ ഒട്ടേറെ ശാസ്ത്രജ്ഞന്മാർ ഇതിന് തെളിവാണ്.

ആൽബർട്ട് ഐൻസ്റ്റീൻ (1879-1955) ആർതർ കോംപ്ടൺ (1892 - 1962) ബ്ലെയ്‌സ് പാസ്കൽ (1623-1662) ഏണസ്റ്റ് ഹേക്കൽ (1834-1919) എർവിൻ ഷ്രോഡിംഗർ (1887-1961) ഫ്രാൻസിസ് ബേക്കൺ (1561-1627) ഫ്രാൻസിസ് കോളിൻസ് (ജനനം 1950) ഗലീലിയോ ഗലീലി (1564-1642) ഗോട്ട്ഫ്രൈഡ് ലീബ്നിസ് (1646-1716) ഗ്രിഗർ മെൻഡൽ (1822-1884) ഗുഗ്ലിയൽമോ മാർക്കോണി (1874-1937) ഐസക് ന്യൂട്ടൺ (1642-1727) ജെയിംസ് ക്ലർക്ക് മാക്സ്വെൽ (1831-1879) ജോഹന്നാസ് കെപ്ലർ (1571-1630) ലൂയി പാസ്ചർ (1822-1895) മാക്സ് പ്ലാങ്ക് (1858-1947) മൈക്കൽ ഫാരഡെ (1791-1867) നിക്കോളാസ് കോപ്പർനിക്കസ് (1473-1543) റെനെ ഡെസ്കാർട്ടസ് (1596-1650) റോബർട്ട് ബോയിൽ (1791-1867) റോബർട്ട് എ. മില്ലിക്കൻ (1868 - 1953) വെർണർ ഹൈസൻബർഗ് (1901 - 1976) വില്യം ഹാർവി (1578-1657) വില്യം തോംസൺ കെൽവിൻ (1824-1907)

ഈ ശാസ്ത്രജ്ഞന്മാർ എല്ലാവരും ദൈവവിശ്വാസികൾ ആയിരുന്നു.

ക്രിസ്തുമതത്തിലേക്ക് എന്നെ അടുപ്പിക്കുന്ന മറ്റൊരു ഘടകം അവിടെ അനുദിനം നടക്കുന്ന അത്ഭുതങ്ങളാണ്. യേശുക്രിസ്തു നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തിൽ നിരവധി വിശുദ്ധന്മാർ ഉണ്ടായിട്ടുണ്ട് . കത്തോലിക്കാസഭ ഒരാളെ വിശുദ്ധനായി തിരഞ്ഞെടുക്കുന്നത് അവർ ചെയ്ത വിശുദ്ധ പ്രവർത്തിയും അദ്ഭുത പ്രവർത്തിയും സാക്ഷ്യപ്പെടുത്തിയ ശേഷമാണ് . കേരളത്തിലും അത്ഭുതങ്ങൾ നടക്കാറുണ്ട് . വട്ടായിലച്ചൻ , സാബു ബ്രദർ ഇവരുടെ ധ്യാനങ്ങളിൽ നടക്കുന്ന അത്ഭുതങ്ങൾ ഇവരുടെ യൂട്യൂബ് ചാനലിൽ തന്നെ കാണാവുന്നതാണ്.

പ്രാർത്ഥനകൾക്ക് ഫലം നൽകാത്ത, വിഗ്രഹങ്ങളെ ആരാധിച്ചു നിരീശ്വര വാദത്തിലേക്ക് കടന്ന ഒത്തിരി ആൾക്കാരെ എനിക്കറിയാം. അവരോട് എനിക്ക് പറയാനുള്ളത് ഒരു ബൈബിൾ വചനം ആണ് .

“ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.” - മത്തായി 7 : 7

അവലംബങ്ങൾ

  1. 25 Famous Scientists Who Believed in God

ബാഹ്യലിങ്കുകൾ

  1. Abhishekagni Miracles Fr. Xavier Khan Vattayil
  2. King Jesus Ministries Miracles
  3. POC Malayalam Bible Android App
Share: